Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flower Festival

Alappuzha

കഞ്ഞിക്കുഴിയിൽ ഓണം പുഷ്പോത്സവത്തിനു തുടക്കം

ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി​യി​ൽ ഓ​ണം പു​ഷ്‌​പോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ വി.​പി. സു​നി​ലി​ന്‍റെ പൂ ​പാ​ട​ത്ത് ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ പു​ഷ്പോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി​യി​ലെ ക​ർ​ഷ​ക​ൻ വി.​പി. സു​നി​ൽ മാ​യി​ത്ത​റ​യി​ൽ മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഓ​ണവി​പ​ണി​യും പ്ര​ദ​ർ​ശ​ന​വും ല​ക്ഷ്യ​മാ​ക്കി പൂ​ന്തോ​ട്ടം സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.

അ​ഞ്ചു ക​ള​റു​ക​ളി​ലാ​യി ഇ​രു​പ​തി​നാ​യി​രം ചെ​ണ്ടു മു​ല്ല​യും പ​തി​നാ​യി​രം വാ​ടാ​മു​ല്ല​യും ചേ​ർ​ന്ന വി​ശാ​ല​മാ​യ തോ​ട്ടം കാ​ഴ്ച​യ്ക്ക് ആ​ന​ന്ദം പ​ക​രു​ന്ന​താ​ണ്. അ​ത്തം മു​ത​ൽ തി​രു​വോ​ണം വ​രെ ദി​വ​സ​വും വി​ള​വെ​ടു​പ്പ് ഉ​ണ്ടാ​വും. ആ​ദ്യ​ത്തെ തോ​ട്ടം കാ​ലി​യാ​കു​മ്പോ​ൾ അ​ടു​ത്ത തോ​ട്ട​ത്തി​ൽ പൂ​ക്ക​ൾ വി​രി​യു​ന്ന ത​ര​ത്തി​ലാ​ണ് കൃ​ഷി.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെയും സ​ഹാ​യ​ത്താ​ൽ ക്ഷേ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പൂ ​കൃ​ഷി ന​ട​ത്തി​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​ർ​ക്കു പു​റ​മേ കു​ടും​ബ​ശ്രീ​ക​ളും സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളും പൂ ​കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ജി​താ തി​ല​ക​ൻ, കൃ​ഷി ഓ​ഫീ​സ​ർ റോ​സ്‌​മി ജോ​ർ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​മു​ര​ളി, കെ.​വി. വി​ജിമോ​ൾ, എം.​കെ. സ​ജി, പി.​എ​സ്. ശ്രീ​ല​ത, അ​സി​. കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​ഡി. അ​നി​ല, മു​ൻ​ കൃ​ഷി​ ഡ​യ​റ​ക്ട​ർ സു​ജ ഈ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗു​ണ​മേ​ൻ​മ​യേ​റി​യ പൂ​ക്ക​ൾ മി​ത​മാ​യ വി​ല​യി​ൽ ഇ​വി​ടെ വി​ല്പ​ന​യു​ണ്ട്.

Latest News

Corehub Up